01:17pm 12 November 2026
NEWS
അറിവും സർഗ്ഗാത്മകതയും പകർന്നു നൽകാൻ ഖത്തർ നാഷണൽ ലൈബ്രറി; മെയ് മാസത്തിൽ വിപുലമായ പരിപാടികൾ
03/05/2026  08:16 PM IST
nila
അറിവും സർഗ്ഗാത്മകതയും പകർന്നു നൽകാൻ ഖത്തർ നാഷണൽ ലൈബ്രറി; മെയ് മാസത്തിൽ വിപുലമായ പരിപാടികൾ

ദോഹ: അറിവിന്റെ ചക്രവാളങ്ങൾ വിപുലമാക്കുന്നതിനും സർഗ്ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനുമായി മെയ് മാസത്തിൽ വിപുലമായ പരിപാടികളുമായി ഖത്തർ നാഷണൽ ലൈബ്രറി. അക്കാദമിക് വർഷം അവസാനത്തോടടുക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപകാരപ്രദമായ രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
മെയ് മാസത്തിലെ എല്ലാ ശനിയാഴ്ചകളിലും നടക്കുന്ന​'മൈ മെന്റർ' (My Mentor)
 പരിപാടി വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസും സർവകലാശാലാ പ്രവേശനത്തിനുള്ള മാർഗനിർദ്ദേശങ്ങളും നൽകുന്നു. എഡ്യൂക്കേഷൻ സിറ്റിയിലെയും മറ്റ് പ്രമുഖ സ്ഥാപനങ്ങളിലെയും വിദഗ്ധരുമായി നേരിട്ട് സംവദിക്കാൻ ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.മെയ് 7ന് മൈ ഹെൽത്ത്... മൈ ചോയ്സ്' പരമ്പരയുടെ ഭാഗമായി മാനസികാരോഗ്യം, സമ്മർദ്ദ നിയന്ത്രണം എന്നിവയെക്കുറിച്ച് ശാസ്ത്രീയമായ അവബോധം നൽകുന്ന സെഷൻ നടക്കും.മെയ് 14ന് ഖത്തർ ഫിൽഹാർമോണിക് ഓർക്കസ്ട്രയുമായി സഹകരിച്ച് 'വിമൻസ് ആർട്ട്' എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിക്കും. ബറോക്ക് കാലഘട്ടം മുതൽ 20-ാം നൂറ്റാണ്ട് വരെയുള്ള വനിതാ സംഗീതജ്ഞരുടെ അപൂർവ്വ രചനകളാണ് ഇതിൽ അവതരിപ്പിക്കുന്നത്.മെയ് 17 ന് വിദ്യാഭ്യാസ മേഖലയിലെ കൃത്രിമബുദ്ധിയുടെ (AI) സ്വാധീനത്തെക്കുറിച്ച് കാർണഗീ മെലോൺ സർവകലാശാലയിലെ വിദഗ്ധർ പങ്കെടുക്കുന്ന ചർച്ച സംഘടിപ്പിക്കും.
മെയ് 18 മുതൽ മൂന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി 'റെഡി ഫോർ സ്കൂൾ: യു ആർ ദി ഫസ്റ്റ് ടീച്ചർ' എന്ന പേരിൽ മൂന്ന് ദിവസത്തെ ശിൽപ്പശാല നടക്കും. കുട്ടികളെ മാനസികമായും വൈകാരികമായും സ്കൂൾ ജീവിതത്തിന് സജ്ജമാക്കുന്നതിനുള്ള പരിശീലനമാണ് ഇതിലൂടെ നൽകുന്നത്.
​വിദ്യാഭ്യാസ പ്രക്രിയയെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വായനക്കാർക്ക് പുതിയ അറിവുകൾ പകർന്നു നൽകുന്നതിനുമുള്ള ലൈബ്രറിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടികളെന്ന് അധികൃതർ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img